ദുബായ്: മലയാള സിനിമയ്ക്ക് വീണ്ടും യുഎഇയുടെ അംഗീകാരം. നടന്‍ പൃഥ്വിരാജിനും ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങി.
‘ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ ഗോള്‍ഡന്‍ വിസ’ എന്ന കുറിപ്പോടെ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രം പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘പ്രേമം’ എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ഗോള്‍ഡ്’.
മമ്മൂട്ടി, മോഹന്‍ലാന്‍, ടൊവിനോ തോമസ്, നൈല ഉഷ, മിഥുന്‍ രമേശ് തുടങ്ങിയവര്‍ക്ക് നേരത്തേ യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യുഎഇ 10 വര്‍ഷത്തെ ദീര്‍ഘകാല താമസവിസ നല്‍കുന്നത്.
മലയാള സിനിമാ രംഗത്ത് നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്മെന്റ് വിസക്ക് പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. ദീര്‍ഘകാല റസിഡന്റ് വിസ പദ്ധതി 2018 മുതലാണ് യുഎഇ ആരംഭിച്ചത്. നേരത്തെ ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയ മിര്‍സ ഉള്‍പ്പെടെയുള്ള കായികതാരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
Discussion about this post