ചേര്‍പ്പ്: ആഫ്രിക്കയിലെ ബോട്സ്വാനയില് ഉണ്ടായ കാറപകടത്തില്‍ മലയാളി യുവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. വല്ലച്ചിറ മേലയില്‍ പരേതനായ സുകുമാരന്‍ മേനോന്റെയും റിട്ട.അധ്യാപിക സുശീലയുടെയും മകന് ദീപക്മേനോന്‍ (29), ഭാര്യ ഡോ. ഗായത്രി(25) എന്നിവരാണ് ദാരുണമായി മരിച്ചത്.
ബോട്സ്വാനയില് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ് മരിച്ച ദീപക്. എടക്കളത്തൂര്‍ പുത്തന്‍പീടിക നന്ദകുമാറിന്റെയും കണ്ടിയൂര്‍ ഗീതയുടെയും മകളാണ് ഗായത്രി. കഴിഞ്ഞ ഡിസംബറില്‍ വിവാഹത്തിനുശേഷം ജനുവരിയിലാണ് ഇവര്‍ ബോട്സ്വാനയിലേയ്ക്ക് മടങ്ങിയത്.
ശനിയാഴ്ച രാത്രി 10 മണിയോടെ (ഇന്ത്യന്‍സമയം ഞായറാഴ്ച പുലര്‍ച്ചെ 1.30 ) സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങവേയാണ് അപകടം. മറുവാപുല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ഹൈവേയില്‍ സിഗ്നലില്‍ നിര്‍ത്തിയിട്ട ഇവരുടെ കാറില്‍ വേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.
Discussion about this post