റിയാദ്: സൗദി അറേബ്യയില്‍ ഓര്‍ഡര്‍ ചെയ്ത കാപ്പി കപ്പുകളില്‍ തുപ്പി ഡെലിവറി ജീവനക്കാരന്. വീഡിയോ സൈബറിടത്ത് വൈറലായതോടെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് ആണ് ഇയാള്‍ അറസ്റ്റിലായ വിവരം അറിയിച്ചത്. 30കാരനായ പാകിസ്താനി ഡെലിവറി ജീവനക്കാരനാണ് അറസ്റ്റിലായത്.
റിയാദിലെ പ്രശസ്തമായ കോഫി ഷോപ്പില്‍ നിന്ന് വനിതാ ഉപയോക്താവ് ഓര്‍ഡര്‍ ചെയ്ത കാപ്പി അവരുടെ വീട്ടിലെത്തിക്കുന്നതിനിടെയാണ് കാപ്പി കപ്പിന് മുകളില്‍ ഡെലിവറി ആപ് കമ്പനി ജീവനക്കാരന് തുപ്പിയത്. ഉപയോക്താവിന്റെ വീടിന് മുമ്പില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ഓര്‍ഡര്‍ ചെയ്ത കാപ്പിയുമായി താന്‍ വീടിന് മുമ്പില്‍ എത്തിയെന്ന് ഉപയോക്താവിനെ ഫോണില്‍ ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരന് അറിയിക്കുകയായിരുന്നു.
بالفيديو .. مندوب توصيل يبصق في أكواب القهوة قبل تسليمها في السعوديةhttps://t.co/OkKaCslph3#البيان_القارئ_دائما pic.twitter.com/W5r0Twwhau
— صحيفة البيان (@AlBayanNews) July 26, 2021
ഓര്‍ഡര്‍ സ്വീകരിക്കാന്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ വീട്ടിലെ സിസിടിവി പ്രവര്‍ത്തിപ്പിച്ചപ്പോഴാണ് ഡെലിവറി ജീവനക്കാരന് കാപ്പി കപ്പുകളില്‍ തുപ്പുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട്, ഉപയോക്താവ് വീഡിയോ സഹിതം ഡെലിവറി ആപ് കമ്പനിയില്‍ പരാതിപ്പെടുകയുമായിരുന്നു. ഓര്‍ഡര്‍ ചെയ്ത പ്രകാരം ഇവര്‍ അടച്ച പണം കമ്പനി തിരികെ നല്‍കുകയും ചെയ്തു.
Discussion about this post