കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യന്‍ ഗാര്‍ഹിക ജോലിക്കാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം: ഇന്ത്യന്‍ അംബാസഡര്‍

കുവൈത്ത്: കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യന്‍ ഗാര്‍ഹിക ജോലിക്കാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്.

120 ദീനാറില്‍ കുറവ് ശമ്പളമുള്ളവര്‍ക്കാണ് ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായം ലഭ്യമാക്കുക. ബുധനാഴ്ച വൈകീട്ട് നടന്ന എംബസി ഓപണ്‍ ഹൗസിലാണ് അംബാസഡര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ജനപ്രിയ ഇടപെടലുകളുമായി മുന്നോട്ടുപോകുന്ന കുവൈത്തിലെ ഇന്ത്യന്‍ എംബസിക്കും മലയാളി അംബാസഡര്‍ സിബി ജോര്‍ജിനും അഭിമാനിക്കാവുന്ന നേട്ടമാണ് ഐസി എഎസ് ജിയുടെ സമാശ്വാസ പദ്ധതി.

കുവൈത്തിലെ ലോക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ സഹായിക്കുന്നതിനായി എംബസ്സിയുടെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ സന്നദ്ധ സംഘമാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ് വ്യക്തികളുടെയും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. കര്‍ഫ്യൂ കാലത്ത് ഭക്ഷ്യ കിറ്റ് വിതരണം ഉള്‍പ്പെടെ പ്രശംസനീയമായ നിരവധി ഇടപെടലുകള്‍ ഐസിഎസ് ജി നടത്തിയിരുന്നു.

Exit mobile version