ഓഗസ്റ്റ് രണ്ട് വരെ യുഎഇയിലേക്ക് യാത്രാവിമാനമുണ്ടാകില്ല: പ്രവാസികളെ നിരാശരാക്കി ഇത്തിഹാദ് എയർവേസ്

ദുബായ്: യുഎഇയിൽ അവധിക്കായും മറ്റും നാട്ടിലെത്തിയ പ്രവാസികളെ നിരാശരാക്കി വീണ്ടും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള യാത്രാവിലക്ക് നീട്ടി. ഓഗസ്റ്റ് രണ്ട് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവ്വീസില്ലെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.

flight

ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇത്തിഹാദിന്റെ അനൗദ്യോഗികമായ ഈ മറുപടി ട്വീറ്റ്. ഓഗസ്റ്റ് 15 വരെ ഇത്തിഹാദ് വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്കിങ്ങ് കാണിക്കുന്നില്ലല്ലോ എന്ന യാത്രക്കാരന്റെ ചോദ്യത്തോടാണ് ഇത്തിഹാദ് കമ്പനി പ്രതികരിച്ചത്.

പ്രവേശനവിലക്ക് ഇനിയും നീളുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും വിമാന കമ്പനി പറയുന്നു.

Exit mobile version