ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് തുടരും: ജിസിഎഎ

flight

ദുബായ്:ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനിശ്ചിത കാലത്തേക്ക് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശനവിലക്ക് തുടരുമെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ). 16 രാജ്യങ്ങൾക്കാണ് ഏപ്രിൽ 24 മുതൽ യുഎഇ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നേരിട്ട് പ്രവേശന വിലക്കേർപ്പെടുത്തിയത്. വിവിധ രാജ്യങ്ങളിലെ കോവിഡ് സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും സിവിൽ ഏവിയേഷൻ അറിയിച്ചു.

ഇന്ത്യയ്ക്കുപുറമേ അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, കോംഗോ, ഇൻഡൊനീഷ്യ, ലൈബീരിയ, നമീബിയ, നേപ്പാൾ, നൈജീരിയ, പാകിസ്താൻ, യുഗാൺഡ, സിയെറാ ലിയോൺ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്‌നാം, സാംബിയ എന്നിവയാണ് നേരിട്ട് വിലക്ക് ഏർപ്പെടുത്തിയ മറ്റുരാജ്യങ്ങൾ.

നയതന്ത്ര പ്രതിനിധികൾ, ചികിത്സയ്ക്കുവേണ്ടി അടിയന്തരയാത്ര ആവശ്യമുള്ളവർ ഒഴികെയുള്ള സ്വദേശികൾക്ക് ഈ രാജ്യങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ യാത്രാനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ലക്ഷക്കണക്കിന് പ്രവാസികൾ ആണ് തിരിച്ചു പോവാനാകാതെ കഷ്ടപ്പെടുന്നത്പു. ജോലി നഷ്ടമായും വിസ കാലാവധി കഴിഞ്ഞും ദുരിതത്തിലാണ് പലരും.

Exit mobile version