ദുബായ്: യുഎഇയുടെ പ്രിയപ്പെട്ട ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 72-ാം ജന്മദിനം. ഇതോടെ സോഷ്യല്‍മീഡിയ ആശംസകളുമായി രംഗത്തെത്തി.
#AlJalilaFoundation extends heartfelt greetings to our #Founder His Highness Sheikh Mohammed Bin Rashid Al Maktoum on the occasion of his birthday. #HappyBirthday @HHShkMohd! 💚 pic.twitter.com/tTgdUGbfRk
— Al Jalila Foundation (@aljalilauae) July 15, 2021
ശൈഖ് മുഹമ്മദിന്റെ പഴയ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ പങ്കുവെച്ച് പലരും ആശംസകള്‍ അറിയിച്ചു. 1949 ജൂലൈ 15ന് അല്‍ മക്തൂം കുടുംബത്തിന്റെ ഷിന്ദഗയിലെ വീട്ടിലാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. 2006ല്‍ ദുബായ് ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തു.
#GEMSEducation wishes His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, a very happy birthday! pic.twitter.com/WJBVDFrIAa
— GEMS Education (@GEMS_ME) July 15, 2021
ദുബായിയുടെ വികസനത്തിനും മുന്നേറ്റത്തിനുമായി നിരവധി സുപ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കി, എമിറേറ്റിനെ ഉയര്‍ച്ചയിലേക്ക് നയിച്ച ഭരണാധികാരിയായി അദ്ദേഹം ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
Discussion about this post