ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുകളുടെ വിളയാട്ടം. ഈ വര്‍ഷം മാത്രം പിടിച്ചെടുത്തത് 1043 പാസ്പോര്‍ട്ടുകളാണ്. ഇത്തരം കൃത്രിമ പാസ്പോര്ട്ടുകള് കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജിഡിആര്‍എഫ്എ) പരിശോധനാ വിഭാഗം പറഞ്ഞു.
കള്ള പാസ്പോര്‍ട്ടുകള്‍ക്ക് പുറമെ വ്യാജ തിരിച്ചറിയല്‍ രേഖകളോ വ്യാജ പാസ്പോര്ട്ടുകളോ വിസയോ കൈവശം വെച്ചുകൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക് ദുബായ് വഴി യാത്ര ചെയ്യുന്നവരെയും പിടികൂടിയിട്ടുണ്ട്. പാസ്പോര്‍ട്ടിലെയും മറ്റ് രേഖകളിലെയും കൃത്രിമങ്ങള്‍ തടയുന്നത് കൂടാതെ നേരത്തെ കേസുകളുള്ളവരും തട്ടിപ്പുകാരും രാജ്യത്ത് കടക്കുന്നത് തടയാനും വിപുലമായ സംവിധാനങ്ങളുണ്ട്. വ്യാജ റെഡിഡന്‍സ് സര്‍ട്ടിഫിക്കറ്റുകളും വിവിധ രാജ്യങ്ങളിലെ വ്യാജ ലൈസന്‍സുകളും ജിഡിആര്‍എഫ്എ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പാസ്പോര്‍ട്ട് ചെക്കിങിന് 1700 ഫസ്റ്റ് ലെവല്‍ പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ യോഗ്യത നേടിക്കഴിഞ്ഞു. അധികൃതരുടെ പക്കലുള്ള വിവരങ്ങളുമായി രേഖകള്‍ താരമ്യം ചെയ്തുമാണ് വ്യാജന്മാരെ പിടികൂടുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേരുടെ രേഖകള്‍ പരിശോധിക്കുമെങ്കിലും മിക്ക വ്യാജന്മാരെയും നിസ്സാരമായിത്തന്നെ പിടികൂടാന്‍ സാധിക്കുമെന്നും ജിഡിആര്‍എഫ്എ ഡോക്യുന്റ് പരിശോധനാ സെന്റര്‍ കണ്‍സള്‍ട്ടന്റ് അഖില്‍ അഹ്മദ് അല്‍ നജ്ജാര്‍ പറഞ്ഞു.
Discussion about this post