മസ്‌കറ്റില്‍ വിഷ മത്സ്യം കഴിച്ച് ആറു പേര്‍ അതീവ ഗുരുതരാവസ്ഥയില്‍; പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മുന്നറിയിപ്പ്

വിഷ ബാധയേറ്റവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മസ്‌കറ്റ്: മസ്‌കറ്റില്‍ വിഷമത്സ്യം കഴിച്ച് ആറുപേരുടെ നില അതീവഗുരുതരം. പഫര്‍ ഫിഷ് ഇനത്തിലെ മത്സ്യം കഴിച്ചവര്‍ക്കാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്. വിഷ ബാധയേറ്റവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വിഷമത്സ്യം കഴിച്ച് കടുത്ത വിഷബാധയേറ്റ ആറുപേര്‍ ഗുരുതരാവസ്ഥയിലാണെന്നും രോഗനിയന്ത്രണ നിരീക്ഷണ ഡയറക്ടറേറ്റ് ജനറല്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഭക്ഷ്യോപയോഗത്തിന് യോജിച്ചതാണെന്ന് ഉറപ്പുള്ള മത്സ്യങ്ങളേ കഴിക്കാവൂ എന്ന് ദേശീയ വിഷ നിയന്ത്രണ കേന്ദ്രം പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version