ദുബായ്: വീണ്ടും മലയാളികള്‍ക്ക് അഭിമാനമായി പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ നേട്ടം. യുഎഇയിലെ സ്വകാര്യസ്ഥാപനങ്ങളെ വിലയിരുത്തി ഫോബ്സ് തയ്യാറാക്കിയ വാര്‍ഷികപട്ടികയില്‍ എംഎ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന് നാലാം സ്ഥാനം. യുഎഇയിലെ ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാം സ്ഥാനമെന്ന ഖ്യാതിയും ലുലു നേടി.
ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളും സ്വകാര്യ കമ്പനികളും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് യുഎഇയിലെ ആദ്യത്ത നൂറ് കമ്പനികളെ ഫോബ്സ് കണ്ടെത്തിയത്. ലിസ്റ്റഡ് കമ്പനികളില്‍ ഫസ്റ്റ് അബുദാബി ബാങ്കും സ്വകാര്യ കമ്പനികളില്‍ അല്‍ ഫുത്തെം ഗ്രൂപ്പുമാണ് ഒന്നാം സ്ഥാനത്ത്.
കമ്പനികളുടെ സാമ്പത്തിക നിലയ്ക്ക് പുറമെ പ്രവര്‍ത്തനം, സ്ഥാപനം എന്ന നിലയിലുള്ള മികവ്, ജീവനക്കാരുടെ എണ്ണം, വിപണിയില്‍ പുതിയ രീതികളുമായുള്ള പ്രവേശനം, ജീവകാരുണ്യ പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലെ മികവ് കൂടി കണക്കിലെടുത്തായിരുന്നു വിലയിരുത്തല്‍. ഇത്തിസലാത്ത്, മഷ്റഖ്, അഗ്തിയ, അല്‍ ഗുറൈര്‍, ഡമാക് എന്നിവയാണ് പട്ടികയിലെ മുന്‍നിരയിലുള്ള മറ്റ് കമ്പനികള്‍.
Discussion about this post