റാസല്‍ഖൈമ: സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മൂന്ന് വയസുകാരന് ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മുങ്ങി മരിച്ചു. വിനോദയാത്രയ്ക്കായി അബുദാബിയില്‍ നിന്ന് റാസല്‍ഖൈമയില്‍ എത്തിയതായിരുന്നു ഇവരുടെ കുടുംബം.
ആറും എട്ടും പത്തും വയസുള്ള മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം കളിക്കുകയായിരുന്നു മൂന്ന് വയസുകാരന്. മറ്റ് കുട്ടികളുടെ നിലവിളി കേട്ട് പിതാവ് ഓടിയെത്തുമ്പോഴേക്ക് കുട്ടി സ്വിമ്മിങ് പൂളില്‍ നിശ്ചലമായി കിടക്കുകയായിരുന്നു. പെട്ടെന്ന് തന്നെ കുട്ടിയെ പുറത്തെത്തിക്കുകയും സമീപത്തുണ്ടായിരുന്നവര്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള അടിയന്തര ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു.
ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
Discussion about this post