കുവൈറ്റ് സിറ്റി: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കുവൈറ്റ് സര്‍ക്കാര്‍. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. പ്രധാന റോഡുകളിലും അവിവാഹിതര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ സംശയമുള്ള ഫ്ലാറ്റുകളിലും പൊലീസ് മിന്നല്‍ പരിശോധന നടത്തും. രാജ്യത്തിന്റെ പാരമ്പര്യത്തിനും നിയമങ്ങള്‍ക്കും നിരക്കാത്ത വിധം ആഘോഷങ്ങള്‍ അനുവദിക്കില്ല.
അപകടകരമായി വാഹനമോടിക്കുകയും ഗതാഗത തടസമുണ്ടാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ അതിര്‍ത്തി ചെക്ക് പോയിന്റുകളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Discussion about this post