ദുബായ്: വയസ് 13 എങ്കിലും ഈ മലയാളി ബാലന്റെ ജോലി ദുബായിയിലെ സോഫ്റ്റ്വെയര് കമ്പിയുടെ ഉടമയാണ്. ചെറുപ്രായത്തില്‍ തന്നെ ഉന്നത സ്ഥാനത്ത് എത്തിയ ആദിത്യന് രാജേഷ് തിരുവവല്ല സ്വദേശിയാണ്. ഇതോടെ മലയാളികള്‍ക്കും അഭിമാനമായി മാറിയിരിക്കുകയാണ് ആദിത്യന്. ടെക് ലോകത്തിലേയ്ക്ക് ആദിത്യന് ചുവടുവെച്ചത് അഞ്ചാം വയസിലാണ്.
ഒന്‍പതാം വയസ്സില്‍ സ്വന്തമായി മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചാണ് ഈ മിടുക്കന് ആദ്യം ലോകത്തെ ഞെട്ടിച്ചത്. ഇപ്പോള്‍ 13ാം വയസ്സില്‍ സോഫ്റ്റ്വെയര് കമ്പനിയുടെ സിഇഒ. ആവശ്യക്കാര്‍ക്കുവേണ്ടി ലോഗോ ഡിസൈനിങ്ങ്, വെബ്സൈറ്റ് ഡിസൈന്‍ തുടങ്ങിയ ജോലികളും ആദിത്യന് ചെയ്യുന്നു. അമ്പരപ്പിക്കുന്ന വിജയമാണ് ആദിത്യനാഥിന്റേത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നാണ് ആദിത്യനാഥിനെ തേടി അഭിനന്ദനങ്ങള്‍ ഒഴുകിയെത്തുന്നത്.
അഞ്ചാം വയസ്സു മുതല്‍ കംപ്യൂട്ടര്‍ ഉപയോഗിച്ചു തുടങ്ങി. ഇപ്പോള്‍ ട്രിനെറ്റ് സൊലൂഷ്യന്‍സ് എന്ന കമ്പനിയുടെ സിഇഒ. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന ഖ്യാതിയും ആദിത്യന് സ്വന്തം. തിരുവല്ലയിലാണ് ആദിത്യന് ജനിച്ചത്. അഞ്ചു വയസ്സുള്ളപ്പോള്‍ കുടുംബം ദുബായിലേക്ക് വന്നു. ആദ്യമായി പിതാവ് കാണിച്ചു തന്നെ വെബ്സൈറ്റ് ബിസിസി ടൈപ്പിങ്ങ് ആണ്. എങ്ങനെയാണ് കുട്ടികളെയും വിദ്യാര്‍ത്ഥികളെയും ടൈപ്പിങ്ങ് പഠിപ്പിക്കുക എന്നതായിരുന്നു ഇതില്‍ പറഞ്ഞിരുന്നതെന്ന് ആദിത്യന് ഓര്‍ക്കുന്നു.
ഏഴാം ക്ലാസില്‍ പഠിക്കുന്ന ആദിത്യന്റെ ട്രിനെറ്റ് സൊലൂഷ്യന്‍സ് എന്ന കമ്പനിയില്‍ മൂന്നു ജീവനക്കാരുണ്ട്. ആദിത്യന്റെ സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥികളും സുഹൃത്തുക്കളുമാണിവര്‍. പ്ലേ സ്റ്റോര്‍ പോലെയുള്ള ഒരു പ്ലാറ്റ്ഫോം നിര്‍മ്മിക്കുകയായിരുന്നു ആദിത്യന് ആദ്യം ചെയ്തത്. ടെക് ലോകത്തെ വിശേഷങ്ങളും ഗെയിമിങ്ങ് വിശേഷങ്ങളും പങ്കുവയ്ക്കുന്ന ‘എ ക്രേസി’ എന്ന പേരില്‍ ഒരു യൂട്യൂബ് പേജും ആദിത്യനുണ്ട്.
18 വയസ്സ് പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണ് ആദിത്യന്, എങ്കില്‍ മാത്രമേ സ്വന്തം പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. എങ്കിലും ഇപ്പോള്‍ ഒരു കമ്പനി പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പന്ത്രണ്ടോളം പേരാണ് ഈ 13കാരനുമായി ഇടപാട് നടത്തിയത്. ഡിസൈന്‍, കോഡിങ്ങ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ഉള്ളത്. പൂര്‍ണമായും സൗജന്യമായാണ് ഇവ ചെയ്തതെന്നും ആദിത്യന് പറയുന്നു.
Discussion about this post