ദോഹ: 2022 ല്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനലിന് വേദിയാവുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റെ ഡിസൈന്‍ ഖത്തര്‍ പുറത്തുവിട്ടു. 80,000 പേരെ ഉള്‍ക്കൊള്ളിക്കാന്‍ വലുപ്പമുള്ള ലുസൈല്‍ സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, യുഎന്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് പുറത്തുവിട്ടത്. ചടങ്ങിനെ ‘നാഴികക്കല്ല്’ എന്നാണ് രാജ്യത്തിന്റെ വേള്‍ഡ് കപ്പ് ഓര്‍ഗനൈസിങ്ങ് ബോഡി തലവന്‍ ഹസ്സന് അല്‍ തവാദി വിശേഷിപ്പിച്ചത്.
ബ്രിട്ടീഷ് ആര്‍ക്കിടെക്ടായ ഫോസ്റ്റര്‍ ആന്റ് പാര്‍ട്ട്ണേഴ്സ് ആണ് ലുസൈല്‍ സ്റ്റേഡിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അറബ് നിര്‍മ്മാണ രീതിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്റ്റേഡിയത്തിനകവും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ദോഹയില്‍ നിന്നും 15 കിലോമീറ്റര്‍ മാറി പണി കഴിപ്പിച്ചിരിക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റെ മുതല്‍ മുടക്ക് 40 ബില്യണ്‍ യൂറോയാണ്. ഖത്തര്‍ കണ്ടതില്‍വെച്ച് ഏറ്റവും വലിയ നിര്‍മ്മാണ പദ്ധതികളില്‍ ഒന്നാണിത്.
Discussion about this post