സൗദിയിലെ കുട്ടികള്‍ ഇനി മഹാഭാരതവും രാമായണവും പഠിയ്ക്കും; സിലബസ് പരിഷ്‌കരിച്ച് വിദ്യാഭ്യാസ വകുപ്പ്

റിയാദ്: സൗദി അറേബ്യയില്‍ വിദ്യാഭ്യാസ രംഗം അടിമുടി മാറ്റത്തിനൊരുങ്ങുന്നു. മറ്റ് രാജ്യങ്ങളുടെ സംസ്‌കാരവും വിശ്വാസങ്ങളും കൂടി പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സൗദി വിദ്യാഭ്യാസ വകുപ്പ്. മറ്റ് രാജ്യങ്ങളുടെ സംസ്‌കാരവും വിശ്വാസങ്ങളും സൗദിയിലെ കുട്ടികള്‍ക്ക് പരിചിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി ഇന്ത്യയിലെ മഹാഭാരതവും രാമായണവും പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ്. ആയുര്‍വേദം, യോഗം എന്നിവ സംബന്ധിച്ചുള്ള പാഠഭാഗങ്ങളും സൗദിയിലെ കുട്ടികള്‍ക്ക് പഠിക്കാനുണ്ടാവും. നിര്‍ബന്ധിത ഇംഗ്ലീഷ് പഠനമാണ് ഇതിനൊപ്പം വരുത്തുന്ന മറ്റൊരു മാറ്റം.


സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സൗദി വിഷന്‍ 2030 ന്റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങള്‍ വരുന്നത്.

സൗദി പൗരനായ നൗഫ് അല്‍ മാര്‍വി എന്ന ട്വിറ്റര്‍ ഉപയോക്താവ് ഇതു സംബന്ധിച്ച്
സിലബസിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ മകന്റെ സാമൂഹ്യ പഠന പാഠപുസ്തകത്തില്‍ ഹിന്ദുയിസം, ബുദ്ധിസം, രാമായണം,മഹാഭാരതം,കര്‍മ,ധര്‍മ്മ എന്നിവയെ പറ്റി പഠിക്കാനുണ്ടെന്നും മകനെ ഇത് പഠിപ്പിക്കാന്‍ സഹായിച്ചതില്‍ സന്തോഷമുണ്ടെന്നും നൗഫ് അല്‍ മാര്‍വി ട്വീറ്റ് ചെയ്തു.

Exit mobile version