ദുബായ്: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഇപ്പോള്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം പ്രഖ്യാപിച്ച ‘100 മില്യണ്‍ മീല്‍സ്’ പദ്ധതിയിലേക്ക് 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്തിരിക്കുകയാണ് അദ്ദേഹം.
ഇതിലൂടെ പത്ത് ലക്ഷം പേരിലേക്കാണ് ഭക്ഷണമെത്തുക. റമദാനില്‍ 20 രാജ്യങ്ങളിലുള്ളവര്‍ക്ക് പത്ത് കോടി ഭക്ഷണപൊതികള്‍ എത്തിക്കുന്ന പദ്ധതിയാണിത്. റമദാന് മാസത്തോടനുബന്ധിച്ച് കൊവിഡ് മൂലം ദുരിതത്തിലായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തം നല്കാന് ലക്ഷ്യമിടുന്ന ‘100 മില്യണ്‍ മീല്‍സ്’ പദ്ധതി വിശിഷ്ടമായ മാനുഷിക സംരംഭങ്ങളിലൊന്നാണെന്നം യൂസഫലി കൂട്ടിച്ചേര്‍ത്തു.
സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസം നല്കുന്ന പദ്ധതിയെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post