റിയാദ്: സ്വന്തം മാതാവിന്റെ കാലില്‍ തൊട്ട് വന്ദിച്ചും ബിഗ് സല്യൂട്ട് നല്‍കിയും ആദരിക്കുന്ന സൗദിയിലെ യുവ സൈനികന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. ഏറെ നാള് കുടുംബത്തെ പിരിഞ്ഞുള്ള രാഷ്ട്ര സേവനത്തിന് ശേഷം സൈനിക വേഷത്തില്‍ തന്നെ തിരിച്ചെത്തുന്ന മകനെ വഴിയില്‍ മാതാവ് സ്വീകരിക്കാനെത്തുകയായിരുന്നു.
.مشهد مؤثر..مجند سعودى يؤدي التحية العسكرية لأمه ويقبل قدميها عقب عودته بعد فترة غياب#الشارقة_للأخبار #السعودية pic.twitter.com/cr1Tk0Q3Gn
— الشارقة للأخبار (@Sharjahnews) March 18, 2021
തുടര്‍ന്ന് യുവ പട്ടാളക്കാരന് മാതാവിന് സല്യൂട്ട് നല്‍കുന്നതും ഇരുവരുടെയും ആലിംഗനവും അവരുടെ കാല്പാദങ്ങളില് മകന് ഉമ്മ വെയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. സംഭം സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മാതാപിതാക്കളെ സ്നേഹിക്കുന്നവരുടെ കണ്ണു നിറയ്ക്കുന്ന ദൃശ്യങ്ങളാണിതെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നു.
Discussion about this post