സൗദിയില്‍ ഇന്ന് ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 345 പേര്‍ക്ക് പുതുതായി രോഗം

ജിദ്ദ: സൗദി അറേബ്യയില്‍ തിങ്കളാഴ്ച പുതുതായി 345 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ചികിത്സയിലുണ്ടായിരുന്നവരില്‍ ആറ് പേര്‍ കൂടി മരിച്ചു. 223 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് 345 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382752 ആയി. ഇവരില്‍ 372926 പേര്‍ക്കും രോഗം ഭേദമായി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.5 ശതമാനമാണ്.

ആകെ മരണസംഖ്യ 6573 ആയി. മരണനിരക്ക് 1.8 ശതമാനമാണ്. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3253 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 567 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഏറ്റവും കൂടുതല്‍ രോഗികള്‍ വര്‍ധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. റിയാദ് 142, കിഴക്കന്‍ പ്രവിശ്യ 80, മക്ക 47, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ ഖസീം 13, അല്‍ജൗഫ് 12, മദീന 9, അസീര്‍ 8, ഹാഇല്‍ 7, ജീസാന്‍ 5, തബൂക്ക് 4, നജ്‌റാന്‍ 2, അല്‍ബാഹ 2 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളുടെ എണ്ണം.

Exit mobile version