അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,204 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 1,693 പേര് രോഗമുക്തി നേടി. 8 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാജ്യത്ത് പുതുതായി നടത്തിയ 2,42,026 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. 3.26 കോടി പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളതെന്നും മന്ത്രാലയം അറിയിച്ചു.
2,204 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,17,909 പേര്‍ക്ക് യുഎഇയില്‍ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 3,98,126 പേരാണ് രോഗമുക്തരായത്. 1,353 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 18,430 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
Discussion about this post