അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ്19 ബാധിതരായ 13 പേര്‍ മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം. പുതുതായി 2,483 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1,857 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്ന് 2,483 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികള്‍ 413,332 ആയി. ഇതില്‍ 3,94,649 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരണം 1,335 പേര്‍ മരിച്ചു. 17,348. പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
പുതുതായി നടത്തിയ 1,81,571 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 1,81,571 പേര്‍ക്ക് കൂടി കൊവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 32.2 ദശലക്ഷമായി.
അതേസമയം കൊവിഡ് പ്രതിരോധ നിരയില്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്‌നം പാഴാക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എല്ലാവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണം. സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും നിര്‍ദേശിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബായ് കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ വിവരം അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചു.
Discussion about this post