റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച പുതുതായി 317 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അസുഖബാധിതരില്‍ 335 പേര് രോഗമുക്തരായി. വിവിധ പ്രദേശങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഇന്ന് ആറ് പേര് കൂടി മരിച്ചു.
ഇന്ന് 317 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 377700 ആയി. ഇതില്‍ 368640 പേര് സുഖം പ്രാപിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനമാണ്.
6500 പേരാണ് ഇതുവരെ സൗദിയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. മരണനിരക്ക് 1.7 ശതമാനവുമാണ്. 2560 പേര് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 492 പേരുടെ നില ഗുരുതരമാണ്.
റിയാദ് 142, കിഴക്കന്‍ പ്രവിശ്യ 72, മക്ക 45, അല്‍ഖസീം 10, അസീര്‍ 8, മദീന 7, വടക്കന്‍ അതിര്‍ത്തി മേഖല 7, അല്‍ജൗഫ് 6, ജീസാന് 6, നജ്റാന് 5, അല്‍ബാഹ 4, ഹാഇല്‍ 3, തബൂക്ക് 2 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളുടെ എണ്ണം.
Discussion about this post