റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 338 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗബാധിതരില്‍ 320 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ അഞ്ചു പേര്‍ കൂടി മരിച്ചു.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 377061 ആയി. ഇതില്‍ 368011 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനമാണ്.
ആകെ മരണസംഖ്യ 6488 ആയി. മരണനിരക്ക് 1.7 ശതമാനമാണ്. 2562 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 475 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
റിയാദ് 179, കിഴക്കന്‍ പ്രവിശ്യ 70, മക്ക 42, അസീര്‍ 10, അല്‍ഖസീം 9, മദീന 7, അല്‍ജൗഫ് 5, തബൂക്ക് 4, അല്‍ബാഹ 3, ഹാഇല്‍ 3, ജീസാന്‍ 3, നജ്‌റാന്‍ 2, വടക്കന്‍ അതിര്‍ത്തി മേഖല 1 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളുടെ എണ്ണം
Discussion about this post