റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 346 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലിരുന്ന 368 പേര് സുഖം പ്രാപിച്ചു.രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്നു പേര് കൂടി മരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.
ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 376723 ആയി. ഇതില്‍ 367691 പേര് സുഖം പ്രാപിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനമാണ്. ആകെ മരണസംഖ്യ 6483 ആയി. മരണനിരക്ക് 1.7 ശതമാനവുമാണെന്ന് മന്ത്രാലയം അറിയിച്ചു.
2549 പേര് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 477 പേരുടെ നില ഗുരുതരമാണ്.
റിയാദ് 184, കിഴക്കന്‍ പ്രവിശ്യ 74, മക്ക 38, അസീര്‍ 9, അല്‍ഖസീം 9, വടക്കന്‍ അതിര്‍ത്തി മേഖല 7, മദീന 5, അല്‍ജൗഫ് 5, ഹാഇല്‍ 4, നജ്റാന് 4, ജീസാന് 3, തബൂക്ക് 3, അല്‍ബാഹ 1 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളുടെ എണ്ണം.
Discussion about this post