കുവൈറ്റ് സിറ്റി: ഒട്ടേറെ പ്രവാസികൾക്ക് ആശ്വാസമായി കുവൈറ്റിന്റെ പുതിയ വ്യോമനയം. കുവൈറ്റിൽ ഫെബ്രുവരി 21 മുതൽ എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള യാത്രക്കാർക്കും നേരിട്ട് പ്രവേശിക്കാൻ വ്യോമയാന അധികൃതർ അനുമതി നൽകി.
അതേസമയം, കൃത്യമായ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. കോവിഡ് അപകടസാധ്യത ഉയർന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രണ്ടാഴ്ചയാണ് ക്വാറന്റൈൻ നിഷ്‌കർഷിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നും ഉള്ളവർ ഒരാഴ്ച ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ (ഹോട്ടൽ ക്വാറന്റൈൻ) കഴിയണമെന്നതാണ് പുതിയ വ്യവസ്ഥ.
ഇതോടൊപ്പം ആരോഗ്യപ്രവർത്തകർ, നയതന്ത്ര ഉദ്യോഗസ്ഥർ, 18 വയസ്സിന് താഴെയുള്ള തനിച്ച് യാത്ര ചെയ്യുന്ന കുട്ടികൾ എന്നിവരെ ഈ വ്യവസ്ഥയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ഇവർ ഒരാഴ്ച താമസസ്ഥലത്ത് ക്വാറന്റൈനിൽ കഴിയണം.