ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍. ഒട്ടേറെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുള്ള യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ കണക്കാണിത്. സര്‍ക്കാര്‍ ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2014-18 കാലയളവില്‍ സൗദി അറേബ്യയിലാണ് കൂടുതല്‍ മരണം. 12,828 പേര്‍. രണ്ടാമത് 7877 പേര്‍ മരിച്ച യുഎഇ ആണെന്നും വിദേശകാര്യസഹമന്ത്രി വികെ സിങ് ലോക്‌സഭയിലെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
ബഹ്‌റൈനില്‍ ഈ കാലയളവില്‍ 1021 ഇന്ത്യക്കാര്‍, കുവൈത്തില്‍ 2932, ഒമാനില്‍ 2564, ഖത്തറില്‍ 1301 എന്നിങ്ങനെയാണ് മരണസംഖ്യ. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ റോഡപകടങ്ങള്‍ക്കിരയാവുന്നതും ആത്മഹത്യ ചെയ്യുന്നതും തടയാന്‍, ഇവിടങ്ങളിലെ എംബസികളുടെയും മറ്റും സഹായത്തോടെ ലേബര്‍ ക്യാമ്പുകളിലും മറ്റും ബോധവത്കരണ പരിപാടികള്‍ നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.