ദുബായ്: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ദുബായിയില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കി. ഇനി മുതല്‍ ദുബായിയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ജനുവരി 31 ഞായറാഴ്ച മുതല്‍ പുതിയ നിബന്ധനകള്‍ പ്രാബല്യത്തിലാകും. ഏത് രാജ്യത്തുനിന്നും എത്തുന്നവര്‍ക്കും നിബന്ധന ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിബന്ധനങ്ങള്‍ ഇങ്ങനെ;
യുഎഇക്ക് പുറത്തുപോയി വരുന്ന താമസവിസക്കാര്‍, വിസിറ്റ് വിസക്കാര്‍, മറ്റ് ഗള്‍ഫ് പൗരന്‍മാര്‍ എന്നിവരും ദുബായിലേക്ക് വരുന്നതിന് മുന്‍പ് കൊവിഡ് പരിശോധന നടത്തിയിരിക്കണം. പരിശോധനാഫലങ്ങളുടെ കാലാവധി 96 മണിക്കൂറില്‍ നിന്നും 72 മണിക്കൂറാക്കി.
കൂടാതെ ദുബായ് വിമാനത്താവളത്തില്‍ വീണ്ടും പരിശോധന നടത്തും. എല്ലാവരും അല്‍ ഹൊസന്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. കൊവിഡ് ഫലം വരുന്നതുവരെ ക്വാറന്റൈനിലിരിക്കണം. പോസിറ്റീവാണെങ്കില്‍ 10 ദിവസംകൂടി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണം. ലക്ഷണങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും 10 ദിവസം ക്വാറന്റൈലിരിക്കണം.
Discussion about this post