ദുബായ്: ജയിലിലെ സുഖ സൗകര്യങ്ങളും ജയിലധികൃതരുടെ സ്നേഹസമീപനവും നന്നായി ബോധിച്ചിരിക്കുന്നു ഇവര്‍ക്ക് അതുകൊണ്ട് തന്നെ ഇനി സ്ഥിരതാമസമാക്കിയോ എന്നും ആലോചിക്കുന്നു. ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയില്‍വിടാന്‍ കൂട്ടാക്കാത്ത പതിനൊന്നു വനിതാ തടവുകാര്‍. ദുബായ് ജയിലിലാണ് ഈ ചിരിപടര്‍ത്തും കാഴ്ച നടന്നത്. തങ്ങളുെട വീടിനേക്കാള്‍ നാടിനേക്കാള്‍ ജയിലാണ് സുരക്ഷിതമെന്ന് ഇവര്‍ പറയുന്നു.
തടവു പുള്ളികള്‍ക്കു ഒരു വീടുപോലെ ജയിലും അനുഭവവേദ്യമാകും വിധമാണ് അവിടത്തെ സേവനങ്ങള്‍. വൈദ്യസഹായം, ഭക്ഷണം, കുടുംബങ്ങളുമായി ബന്ധപ്പെടുവാനുള്ള സൗകര്യം തുടങ്ങി എല്ലാം തടവുകാര്‍ക്കും ലഭ്യമാണ്. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന പെരുമാറ്റമാണ് തടവുകാരോട് കാണിക്കുക. വനിതാ തടവുകാര്‍ക്കൊപ്പം മക്കളുണ്ടെങ്കില്‍ അവര്‍ക്കും മെച്ചപ്പെട്ട പരിചരണം ലഭിക്കും. സാഹോദര്യ, കുടുംബ പശ്ചാത്തലം സൃഷ്ടിക്കുന്നതിനാണ് ജയില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ദുബായ് വനിതാ ജയില്‍ ഡയറക്ടര്‍ ലഫ്റ്റ. കണല് ജമീല ഖലീഫ അല്‍സആബി അറിയിച്ചു.
എന്നാല്‍ മറ്റൊരു രാജ്യക്കാരണെങ്കില് പോലും യാതൊരു വിവേചനവും അധികൃതര്‍ കാണിക്കുന്നില്ല. തടവുകാരുടെ അവകാശങ്ങള്‍ വകവച്ച് കൊടുക്കും. അവകാശങ്ങള്‍ കൈപ്പറ്റി മാത്രമാണ് തടവു കാലം കഴിഞ്ഞവര്‍ ജയില്വിടുന്നത്. മനുഷ്യക്കടത്ത് കേസുകളിലും താമസകുടിയേറ്റ വകുപ്പ് നിയമം ലംഘിച്ചവരുമാണ് തടവുകാരില്‍ കൂടുതലുള്ളത്.
മാത്രമല്ല ശിക്ഷാകാലം കഴിയുന്നതോടെ പുതിയ ജീവിതം നയിക്കാനുള്ള പരിശീലനവും ജയലധികൃതര്‍ നല്‍കുന്നുണ്ട്. മുന്തിയ തരം ഭക്ഷണം ലഭ്യമാക്കുന്നതിനായി നിലവാരമുള്ള കാറ്ററിങ്ങ് കമ്പനിക്കാണ് വിതരണ ചുമതല നല്‍കിയത്. തടവുകാരുടെ സംരക്ഷണത്തിനായി വന്‍ തുക ദുബായ് പൊലീസ് ചെലവിടുന്നുണ്ടെന്ന് ലഫ്.കേണല്‍ ജമീല പറഞ്ഞു.
ഇനി മറ്റൊരു പ്രത്യേതക സാധാരണ ജയില്‍ എന്നു പറഞ്ഞാല്‍ പുറം ലോകവുമായി ബന്ധമില്ലാത്ത ബന്ധനങ്ങളുടെ മതില് കെട്ടായാണ് കേട്ടിട്ടുള്ളത്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായാണ് ദുബായ് ജയിലിന്റെ ഘടന.
‘ഇവിടെ ഞാന്‍ സ്വതന്ത്രയും സുരക്ഷിതയുമാണ്, എന്റെ നാട്ടില്‍ ഈ സ്ഥിതി ഞാന്‍ കാണുന്നില്ലെന്നാണ് ‘ തിരിച്ചു പോകാന്‍ വിസമ്മതിച്ച ഒരു അറബ് ദേശക്കാരിയുടെ നിലപാട്. വലിയ ലൈബ്രറി, കായിക വിനോദകേന്ദ്രം, സവാരിക്ക് അവസരം, ഫുട്ബോള്‍, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഇതെല്ലാം തടവുകാര്‍ക്ക് കാരാഗൃഹം ഒരു ഗൃഹാന്തരീക്ഷമാക്കി മാറ്റുന്നു. എവിടെ ആയാലും ജീവിക്കണം. എങ്കില്‍ അതിനു പറ്റിയ ഇടം ഇതാണ്. ദുബായ് ജയില്‍ മതിലുകള്‍ പുറത്തേക്ക് ചാടാനുള്ളതല്ല. അകത്തുള്ളവരെ സംരക്ഷിക്കാനുള്ളതാണെന്നാണ് ജയില്‍വിടാന്‍ കൂട്ടാക്കാത്ത പതിനൊന്നു പേരുടെയും നിലപാട്
Discussion about this post