ഫോബ്‌സ് മാസികയുടെ മിഡിൽ ഈസ്റ്റിലെ പ്രമുഖ 15 ഇന്ത്യൻ വ്യവസായികളിൽ പത്ത് സ്ഥാനവും മലയാളികൾക്ക്; എട്ട് പേർ ശതകോടീശ്വരന്മാർ

business13

അബുദാബി: ഫോബ്‌സ് മാസിക പുറത്തിറക്കിയ മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ മലയാളി ആധിപത്യം. സമ്പന്ന വ്യവസായികളുടെ നിരയിൽ ആദ്യ പതിനഞ്ചിൽ പത്തും മലയാളികൾ ആണ്. പട്ടികയിലെ 30 പേരും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ രേണുക ജഗ്തിയാനി, സണ്ണിവർക്കി, സുനിൽ വാസ്വാനി, രവി പിള്ള, പിഎൻസി മേനോൻ, ഡോ. ഷംസീർ വയലിൽ എന്നിവരാണ് പട്ടികയിലുള്ളത്.

മുതിർന്നവരും ഒട്ടേറെ കാലത്തെ ഗൾഫ് ജീവിതവുമൊക്കെ ഉള്ള വ്യവസായ പ്രമുഖരാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നതെങ്കിലും പുതുതലമുറയിൽപ്പെടുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ അദീബ് അഹമ്മദും പട്ടികയിൽ ഇടംനേടിയത് യുവാക്കൾക്ക് ഏറെ പ്രചോദനമാവുകയാണ്. മിഡിൽ ഈസ്റ്റിൽ ചുവടുറപ്പിക്കുന്ന മലയാളി വ്യവസായികൾക്ക് വലിയ അംഗീകാരമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

മിഡിൽ ഈസ്റ്റിനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായികളിൽ എട്ട് പേർ ശതകോടീശ്വരന്മാരാണ്. ഈ മേഖലയിൽ പ്രമുഖനായ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള ഏറ്റവും വലിയ ബ്രാൻഡുകൾ ഇന്ത്യൻ പ്രവാസികളാണ് ആരംഭിച്ചത്.

ചില്ലറവിൽപ്പന, വ്യവസായം, ആരോഗ്യ സേവനം, ബാങ്കിങ്, ധനകാര്യം തുടങ്ങി വിവിധമേഖലകളിൽ നിന്നുള്ള വ്യവസായ പ്രമുഖരും 2021ലെ ഫോബ്‌സ് പട്ടികയിൽ ഉൾപ്പെടുന്നു.

Exit mobile version