എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ് പെട്ടിയില്‍ ജീവനറ്റ് കിടക്കുന്നത്, അച്ഛന്റെയും അമ്മയുടെയും പുന്നാരമോള്‍, എന്തൊരു വിധിയാണ് ദൈവമേ; 7 വയസ്സുകാരിയുടെ മരണത്തില്‍ വേദനയോടെ അഷ്‌റഫ് താമരശ്ശേരി

ദുബായ്: മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും ചില വേര്‍പാടുകള്‍ അവശേഷിക്കുന്നവരില്‍ എക്കാലത്തും മുനകളായി നിന്നുകൊള്ളും,ആ വേദന ജീവിതകാലം തുടരുമെന്ന് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. രണ്ടാംക്ലാസ്സുകാരി അഞ്ജനയുടെ മരണലാര്‍ത്ത വേദനയോടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ പോയിട്ട് വന്നതിന് ശേഷം ആദ്യമായിട്ട് കേള്‍ക്കുന്ന മരണവാര്‍ത്ത ഒരു കൊച്ചുമോളുടെതാണ്. ദുബായ് ഇന്ത്യന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മലയാളിയായ അഞ്ജനയുടെ മരണം ഹൃദയാഘാതം മൂലമാണ്. 7 വയസ്സുളള കൊച്ചുമോളെ പോലെ പോലും കാര്‍ഡിയാക് അറെസ്റ്റ് വെറുതെ വിട്ടില്ല.ഈ കാലഘട്ടത്തില്‍ കാര്‍ഡിയാക് അറെസ്റ്റും ബ്ലഡ് ഷുഗറിനും പ്രായവിത്യാസമില്ലാതെ എല്ലാപേരെയും പിടികൂടുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി പറയുന്നു.

തൃശൂരിലെ വടക്കാഞ്ചേരി കാഞിരകോട് സ്വദേശികളായ രമേഷിന്റെയും,ധന്യയുടെയും മൂത്തമകളാണ് അഞ്ജന.പഠിക്കുവാന്‍ അതി സമര്‍ത്ഥ,മറ്റ് എല്ലാകാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ സാമര്‍ത്ഥ്യം.അണയാന്‍ പോകുന്ന വിളക്കിന് പ്രകാശമേറുമെന്ന് പറയുന്നത് പോലെ,അഞ്ജന മോളുടെ ജീവിതവും അതുപോലെയായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

അച്ഛന്റെയും അമ്മയുടെയും പുന്നാരമോള്‍,ഇന്നലെ എംബാമിംഗ് സെന്ററില്‍ പെട്ടിയില്‍ അഞ്ജന മോളുടെ നിശ്ചലമായ ശരീരം എടുത്ത് വെക്കുമ്പോള്‍ ഞാനും അറിയാതെ വിതുമ്പി പോയി.ഇനിയും എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ്. നാളത്തെ തലമുറയെ നയിക്കേണ്ടവള്‍,എന്തൊരു വിധിയാണ് ദൈവമേ ഇത്.

എംബാമിംഗ് സെന്ററിലെ സന്ദര്‍ശക ചെയറില്‍ പരസ്പരം ആശ്വസിക്കുവാന്‍ പോലും കഴിയാതെ പൊട്ടി കരയുന്ന രമേഷും ധന്യയും.എന്ത് പറഞാണ് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുക.ഓരോ മരണവും ഓരോ വേര്‍പാടും എല്ലാ മനസ്സുകളെയും നോവിക്കുന്നു.അവരുടെ കരളിന്റെ ഒരു കഷണമാണ് നിശ്ചലമായി കിടന്ന് ഉറങ്ങുന്നത്. ഈ അവസ്ഥ കാണുമ്പോള്‍ നോവാത്ത മനസ്സുകള്‍ ഉണ്ടാവില്ലെന്നും അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

നാട്ടില്‍ പോയിട്ട് വന്നതിന് ശേഷം ആദ്യമായിട്ട് കേള്‍ക്കുന്ന മരണവാര്‍ത്ത ഒരു കൊച്ചുമോളുടെതാണ്.Dubai Indian School ല്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മലയാളിയായ അഞ്ജനയുടെ മരണം ഹൃദയാഘാതം മൂലമാണ്. 7 വയസ്സുളള കൊച്ചുമോളെ പോലെ പോലും Cardiac Arrest വെറുതെ വിട്ടില്ല.ഈ കാലഘട്ടത്തില്‍ Cardiac Arrest ഉം Blood Sugar നും പ്രായവിത്യാസമില്ലാതെ എല്ലാപേരെയും പിടികൂടുന്നു.

തൃശൂരിലെ വടക്കാഞ്ചേരി കാഞിരകോട് സ്വദേശികളായ രമേഷിന്റെയും,ധന്യയുടെയും മൂത്തമകളാണ് അഞ്ജന.പഠിക്കുവാന്‍ അതി സമര്‍ത്ഥ,മറ്റ് എല്ലാകാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ സാമര്‍ത്ഥ്യം.അണയാന്‍ പോകുന്ന വിളക്കിന് പ്രകാശമേറുമെന്ന് പറയുന്നത് പോലെ,അഞ്ജന മോളുടെ ജീവിതവും അതുപോലെയായിരുന്നു.

അച്ഛന്റെയും അമ്മയുടെയും പൊന്നാരമോള്‍,ഇന്നലെ എംബാമിംഗ് സെന്ററില്‍ പെട്ടിയില്‍ അഞ്ജന മോളുടെ നിശ്ചലമായ ശരീരം എടുത്ത് വെക്കുമ്പോള്‍ ഞാനും അറിയാതെ വിതുമ്പി പോയി.ഇനിയും എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ്.നാളത്തെ തലമുറയെ നയിക്കേണ്ടവള്‍,എന്തൊരു വിധിയാണ് ദൈവമേ ഇത്.

എംബാമിംഗ് സെന്ററിലെ സന്ദര്‍ശക ചെയറില്‍ പരസ്പരം ആശ്വസിക്കുവാന്‍ പോലും കഴിയാതെ പൊട്ടി കരയുന്ന രമേഷും ധന്യയും.എന്ത് പറഞാണ് അവരെ ആശ്വസിപ്പിക്കാന്‍ കഴിയുക.ഓരോ മരണവും ഓരോ വേര്‍പാടും എല്ലാ മനസ്സുകളെയും നോവിക്കുന്നു.അവരുടെ കരളിന്റെ ഒരു കഷണമാണ് നിശ്ചലമായി കിടന്ന് ഉറങ്ങുന്നത്.

ഈ അവസ്ഥ കാണുമ്പോള്‍ നോവാത്ത മനസ്സുകള്‍ ഉണ്ടാവില്ല.
മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും ചില വേര്‍പാടുകള്‍ അവശേഷിക്കുന്നവരില്‍ എക്കാലത്തും മുനകളായി നിന്നുകൊള്ളും,ആ വേദന ജീവിതകാലം തുടരും.രമേഷിനും ധന്യക്കും അവരുടെ കുടുംബത്തിനും സമാധാനം കിട്ടട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിക്കുന്നു.
അഷ്‌റഫ് താമരശ്ശേരി

നാട്ടില്‍ പോയിട്ട് വന്നതിന് ശേഷം ആദ്യമായിട്ട് കേള്‍ക്കുന്ന മരണവാര്‍ത്ത ഒരു കൊച്ചുമോളുടെതാണ്.Dubai Indian School ല്‍…

Posted by Ashraf Thamarasery on Monday, December 28, 2020

Exit mobile version