ദുബായ്: ദുബായ്-ഷാര്‍ജ ഇന്റര്‍സിറ്റി ബസ് സര്‍വീസ് നാളെ പുനഃരാരംഭിക്കും.
ദുബായിയിക്കും ഷാര്‍ജക്കുമിടയില്‍ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന രണ്ട് ബസ് സര്‍വീസുകളാണ് നാളെ പുനഃരാരംഭിക്കുന്നത്. E 306, E 307 എന്നീ ബസുകളാണ് നാളെ മുതല്‍ ഓടി തുടങ്ങുന്നത്.
ബര് ദുബായിയിലെ അല്ഗുബൈ ബസ് സ്റ്റേഷനില്‍ നിന്ന് ഷാര്‍ജയിലെ ജുബൈല്‍ ബസ് സ്റ്റേഷനിലേക്കാണ് E 306 ബസ് സര്‍വീസ്. മംസാര്‍ വഴി ബസുകള്‍ക്ക് മാത്രമായുള്ള റൂട്ടിലൂടെ ഓരോ 20 മിനിറ്റിലും ബസ് സര്‍വീസ് ഉണ്ടാകും. ആറ് ഡബിള്‍ ഡെക്കര്‍ ബസുകളാണ് നിരത്തിലിറങ്ങുന്നത്.
ദേര സിറ്റി സെന്റര്‍ ബസ് സ്റ്റേഷനില്‍ നിന്നാണ് E 307 ബസ്. ഇത്തിഹാദ് റോഡ് വഴി അല്‍ ജുബൈലിലേക്ക് ഓരോ 20 മിനിറ്റിലും ഈ ബസുണ്ടാകും. ഡബിള്‍ ഡെക്കര്‍ ബസുകളാണ് ഈ റൂട്ടിലും സര്‍വീസ് നടത്തുക.
അതേസമയം നിലവില്‍ ദുബായ്-ഷാര്‍ജ സര്‍വീസ് നടത്തുന്ന E 307 A, E 400 എന്നീ സര്‍വീസുകള്‍ 27 മുതല്‍ ഇത്തിഹാദ് റോഡിന് പകരം അല്‍മംസാര്‍ ബസ് റോഡ് വഴിയാകും പോവുക. യാത്രയുടെ സമയം ലാഭിക്കുന്നതിനാണ് ഈ റൂട്ട് മാറ്റം.
Discussion about this post