മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് എത്തി. ഫൈസര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ചാണ് ഒമാനില്‍ കഴിഞ്ഞ ദിവസം എത്തിയത്. 15600 ഡോസ് വാക്സിന്‍ ആണ് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ എത്തിച്ചേര്‍ന്നത്.
ഞായറാഴ്ച മുതല്‍ ഒമാനില്‍ വാക്സിനേഷന്‍ പ്രചാരണം ആരംഭിക്കും. ഞായറാഴ്ച ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്സിനേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.
ആദ്യ ഘട്ടത്തില്‍ ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വാക്സിന്‍ ആണ് ഒരാള്‍ക്ക് നല്‍കുക.
Discussion about this post