ദുബായ്: യുഎഇയിലെ മലയാളി പ്രവാസിയെ വീണ്ടും തുണച്ച് ഡ്യൂട്ടിഫ്രീ ന
റുക്കെടുപ്പ്. ഒട്ടേറെ മലയാളികൾക്ക് ഭാഗ്യം സമ്മാനിച്ച യുഎഇയിലെ ഭാഗ്യക്കുറി ഇത്തവണയും മലയാളിക്ക് സമ്മാനവുമായി എത്തിയിരിക്കകയാണ്.
ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനമാണ് പ്രവാസി മലയാളി യുവാവിന് സ്വന്തമായിരിക്കുന്നത്. കോവിഡ് 19 പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെട്ട് ആശങ്കയിലായ നവനീത് സജീവനാണ് 7.3 കോടി ഇന്ത്യൻ രൂപയുടെ ലോട്ടറി സമ്മാനമടിച്ചിരിക്കുന്നത്.
നാലു വർഷമായി അബുദാബിയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു നവനീത്. കോവിഡിനെ തുടർന്ന് ഈ കമ്പനിയിൽ ജോലി നഷ്ടമായി. ഡിസംബർ 28നാണ് അവസാന പ്രവർത്തി ദിനം. ഇതിനിടെയാണ് ഭാഗ്യ ദേവത കോടികളുമായി തേടിയെത്തിയത്. പുതിയ ജോലിക്കായുള്ള ഇന്റർവ്യൂ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സമ്മാനം ലഭിച്ചെന്ന ഫോൺകോൾ വന്നത്. നവനീത് സജീവ് സുഹൃത്തുക്കളുമായ നാല് പേർക്കൊപ്പമാണ് നവനീത് ടിക്കറ്റെടുത്തത്. കാസർകോട് സ്വദേശിയായ നവനീത് ഒരു വയസുള്ള കുഞ്ഞിന്റെ അച്ഛനാണ്.
Discussion about this post