ദുബായ്: സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമിച്ച 23കാരന് പോലീസ് പിടിയില്‍. 22 വയസുള്ള സുഹൃത്തിന്റെ എമിറേറ്റ്സ് ഐഡിയും മറ്റ് രേഖകളുമായി പരീക്ഷയെഴുതാനെത്തിയ ഇയാളെ ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരും പാകിസ്ഥാന് പൗരന്മാരാണ്.
1000 ദിര്‍ഹം പ്രതിഫലം വാങ്ങിയാണ് താന്‍ ഡ്രൈവിങ് ടെസ്റ്റ് എഴുതാനെത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഡ്രൈവിങ് പരീക്ഷയിലെ തിയറിറ്റിക്കല്‍ ടെസ്റ്റിനാണ് ഇയാള്‍ സുഹൃത്തിന് പകരമെത്തിയത്. എന്നാല്‍ കൊണ്ടുവന്ന രേഖകളിലുണ്ടായിരുന്ന ഫോട്ടോകള്‍ക്ക് ഇയാളുമായി സാമ്യമില്ലെന്ന് സ്കൂള്‍ ജീവനക്കാര്‍ കണ്ടെത്തി. തുടര്‍ന്ന് മാനേജരുടെ അടുത്ത് എത്തിക്കുകയായിരുന്നു. പിടിക്കപ്പെട്ടെന്ന് മനസിലായതോട സുഹൃത്തും സ്ഥലത്തെത്തി.
ഇരുവരേയും കണ്ടപ്പോള്‍ തന്നെ ആള്‍മാറാട്ടത്തിനുള്ള ശ്രമമായിരുന്നെന്ന് ജീവനക്കാര്‍ക്ക് മനസിലായി. ഇതോടെ പോലീസിനെ വിവരമറിയിച്ചു. കേസില്‍ ഡിസംബര്‍ 24ന് ദുബായ് പ്രാഥമിക കോടതി വിധി പറയും.
Discussion about this post