ദുബായ്: ദുബായിയില്‍ ജെറ്റ് സ്‌കീകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദുബായിയിലെ പാം ജുമൈറയിലാണ് സംഭവം നടന്നത്.
അതേസമയം അപകടത്തില്‍പ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നാണ് പോര്‍ട്സ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ മദാനി പറഞ്ഞത്.
ജെറ്റ് സ്‌കീകള്‍ ഉപയോഗിക്കുന്ന വിനോദസഞ്ചാരികളോട് വേഗപരിധി പാലിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുകയോ ഏതെങ്കിലും വസ്തുവകകള്‍ നശിപ്പിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post