ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ അഗ്രംവരെ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അഗ്രം തൊട്ടതിന്റെ വീഡിയോ അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
828 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സെല്‍ഫി വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പശ്ചാത്തലത്തില്‍ ദുബായ് നഗരസൗന്ദര്യവും കാണാം. സാഹസിക പ്രിയനായ ഷെയ്ഖ് ഹംദാന്‍ കുതിരയോട്ടത്തിന്റെ ഉള്‍പ്പെടെ കൗതുകകരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
Discussion about this post