ജിദ്ദ: പ്രവാസി മലയാളി ജിദ്ദയില്‍ കൊല്ലപ്പെട്ടു. മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസ് ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയിലാണ് കൊല്ലപ്പെട്ടത്. കൂടെ ജോലിചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശി കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു.
ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റിനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്. നേരത്തെയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. അബ്ദുല്‍ അസീസുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ അദ്ദേഹത്തെ കത്തികൊണ്ട് കുത്തുകയായിരുന്നു.
അബ്ദുല്‍ അസീസിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒറ്റൊരു മലയാളിക്കും ഒരു ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുവെച്ചുതന്നെ അബ്ദുല്‍ അസീസ് കൊല്ലപ്പെട്ടു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.