അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു; ബഹ്‌റൈനില്‍ രണ്ട് പേര്‍ അറസ്റ്റില്‍

posting indecent photos

മനാമ: പൊതുമര്യാദകള്‍ക്ക് നിരക്കാത്ത അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച രണ്ട് പേര്‍ അറസ്റ്റില്‍. ബഹ്‌റൈനിലാണ് സംഭവം. സോഷ്യല്‍മീഡിയ ദുരുപയോഗം ചെയ്തുവെന്ന് കാണിച്ചാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

അശ്ലീല പോസ്റ്റുകള്‍ ആന്റി സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. തുടര്‍ന്ന് ഈ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.

അന്വേഷണത്തിനൊടുവില്‍ ഇരുവരെയും തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Exit mobile version