കുവൈറ്റ് സിറ്റി: കുവൈില്‍ വിസ മാറ്റത്തിന് നിരോധനം വരുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് വിസ മാറ്റത്തിന് മൂന്ന് വര്‍ഷത്തെ നിരോധനം കൊണ്ടുവരാന്‍ കുവൈറ്റ മാനവവിഭവശേഷി വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് വിസകച്ചവടം, മനുഷ്യ കച്ചവടം എന്നിവ തടയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കുവൈറ്റിന്റെ നടപടി.
രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനായി പുതിയതായി എത്തുന്ന പ്രവാസികള്‍ക്കാണ് മൂന്ന് വര്‍ഷത്തെ വിസാ മാറ്റ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. നിലവില്‍ കുവൈറ്റിലെത്തുന്ന പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം വിസ മാറ്റി മറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ട്.
നേരത്തെ പൊതു മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേയ്ക്കും തിരിച്ചുമുള്ള വിദേശികളുടെ തൊഴില്‍ മാറ്റത്തിന് മാനവ വിഭവശേഷി വകുപ്പ് മാനദണ്ഡം നിശ്ചയിച്ചിരുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് പൊതുമേഖലയില്‍ ജോലി ചെയ്യാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ അനുമതി ആവശ്യമാണ്. അതുപോലെ പൊതുമേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് ജോലി മാറണമെങ്കില്‍ സ്ഥാപനത്തിന് തൊഴിലാളിയുടെ സേവനം അനിവാര്യമാണെന്ന് തൊഴിലുടമ സാക്ഷ്യപത്രം സമര്‍പ്പിക്കണം