റിയാദ്: അനധികൃത മരം മുറിക്കല്‍ തടയാന്‍ ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. അനധികൃമായി മരം മുറിക്കുന്നത് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. അനധികൃമായി മരം മുറിച്ചാല്‍ 10 വര്‍ഷം വരെ തടവോ മൂന്ന് കോടി റിയാല്‍ വരെ(59.62 കോടി രൂപ) പിഴയോ, അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
വിഷന്‍ 2030മായി ബന്ധപ്പെട്ട് ഹരിതവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ശിക്ഷ കടുപ്പിച്ചിരിക്കുന്നത്. ഔഷധ സസ്യം, ചെടികള്‍ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകള്‍ നശിപ്പിക്കുകയോ ചെയ്യുന്നത്, മരത്തിന്റെ കടയ്ക്കലുള്ള മണ്ണ് നീക്കുക എന്നിവയും പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണ്.