ദുബായ്: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട യുഎഇ റോഡ് അതിര്‍ത്തികള്‍ നവംബര്‍ 16 മുതല്‍ തുറക്കും. അതിര്‍ത്തികള്‍ തുറക്കുന്നതായി കഴിഞ്ഞ ദിവസം ഒമാനും പ്രഖ്യാപിച്ചിരുന്നു. ഒമാന്‍ സ്വദേശികള്‍ക്ക് യുഎഇയിലേക്ക് റോഡ് മാര്‍ഗം വരാന്‍ മുന്‍കൂര്‍ അനുമതി വേണ്ട. പക്ഷേ വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമായിരിക്കും.
അതിര്‍ത്തികളിലൂടെ ഇതുവരെ ചരക്ക് ഗതാഗതം മാത്രമാണ് അനുവദിച്ചിരുന്നത്. അടുത്തദിവസം മുതല്‍ ഒമാനിലെയും യുഎഇയിലെയും സ്വദേശികള്‍ക്ക് അതിര്‍ത്തികളിലൂടെ യാത്ര ചെയ്യാം. ഒമാന്‍ റെസിഡന്റ് വിസയുള്ള പ്രവാസികള്‍ക്ക് റോഡ് മാര്‍ഗം യുഎഇയില്‍ നിന്ന് ഒമാനിലേക്ക് വരാമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
റോഡ് മാര്‍ഗം വരുന്ന ഒമാന്‍ സ്വദേശികളും 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നും യുഎഇ അതിര്‍ത്തിയില്‍ അവര്‍ക്ക് വീണ്ടും പിസിആര്‍ പരിശോധനയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ പ്രവേശിച്ചാല്‍ ഓരോ എമിറേറ്റിലെയും ക്വാറന്റൈന്‍ നിയമങ്ങള്‍ സന്ദര്‍ശകരായ ഒമാന്‍ സ്വദേശികള്‍ക്കും ബാധകമായിരിക്കും.
Discussion about this post