അബുദാബി: യുഎഇയിൽ വെച്ച് ബോട്ട് അപടകത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന് 10 ലക്ഷം ദിർഹം(രണ്ട് കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി സിവിൽ പ്രാഥമിക കോടതി ഉത്തരവിട്ടു. അപകടത്തെ തുടർന്ന് യുവാവിന്റെ ഇടതുവശം തളരുകയും ഇടതുകാൽ മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തിരുന്നു.
അബുദാബി ബീച്ചിൽ ജെറ്റ്‌സ്‌കി ഓടിക്കവേ ബോട്ട് ഇടിച്ചായിരുന്നു യുവാവിന് ഗുരുതര പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിന് ബോട്ടിന്റെ ക്യാപ്റ്റനും ഇൻഷുറൻസ് കമ്പനിയുമാണ് നഷ്ടപരിഹാരം നൽകേണ്ടത്. പരിക്കേറ്റ യുവാവ് ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അശ്രദ്ധയോടെ ബോട്ട് ഓടിച്ച് അപകടമുണ്ടാക്കിയ ക്യാപ്റ്റന് കോടതി രണ്ട് മാസം തടവും 5,000 ദിർഹം പിഴയും വിധിച്ചു. ക്യാപ്റ്റനും ഇൻഷുറൻസ് കമ്പനിക്കുമെതിരെ യുവാവ് ഒരു കോടി ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫയൽ ചെയ്ത കേസിലാണ് കോടതി ഉത്തരവ്.
Discussion about this post