ദുബായ്: കോവിഡ് വാക്സിന് സ്വീകരിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. യുഎഇ പതാക ദിനത്തിലാണ് അദ്ദേഹം വാക്സിന് സ്വീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്.
ദൈവം എല്ലാവരെയും സംരക്ഷിക്കുകയും അസുഖങ്ങള്‍ ഭേദമാക്കുകയും ചെയ്യട്ടെ എന്ന അടിക്കുറിപ്പോടെ അദ്ദേഹം വാക്സീന് സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു. കൊറോണ വൈറസിനെതിരെ പോരാടുന്നതിന്റെ ഭാഗമയി വാക്സീന് സ്വീകരിച്ച എല്ലാവരുടെയും പ്രയത്നങ്ങളും മനസിലാക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭാവി ശോഭനമാണ്, യുഎഇയുടേത് ഏറ്റവും മനോഹരവും എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ഷെയ്ഖ് സെയിഫ് ബിന്‍ സായിദ് അല്‍ നഹ്യാന് നേരത്തെ കോവിഡ് 19 വാക്സീന് സ്വീകരിച്ചിരുന്നു.
കൂടാതെ, വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്, ആരോഗ്യ-രോഗപ്രതിരോധ മന്ത്രി അബ്ദുല്‍ റഹ്മാന് അല്‍ ഉവൈസ്, ദേശീയ അടിയന്തര നിവാരണ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഉബൈദ് അല്‍ ഷംസി, സാംസ്കാരിക-യുവ കാര്യ മന്ത്രി നൗറ അല്‍ കഅബി, എക്സിക്യുട്ടീവ് അംഗവും അബുദാബി എക്സിക്യുട്ടീവ് ഓഫീസ് ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരാണ് ഇതിനകം വാക്സീന് സ്വീകരിച്ച മറ്റു പ്രമുഖര്‍.
While receiving the COVID-19 vaccine today. We wish everyone safety and great health, and we are proud of our teams who have worked relentlessly to make the vaccine available in the UAE. The future will always be better in the UAE. pic.twitter.com/Rky5iqgfdg
— HH Sheikh Mohammed (@HHShkMohd) November 3, 2020
Discussion about this post