ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവൃത്തിക്കുന്ന ഫ്രഞ്ച് കോൺസുലേറ്റിന് നേരെ സൗദി പൗരന്റെ ആക്രമണം. കോൺസുലേറ്റ് സ്പെഷ്യൽ ഫോഴ്സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാർഡിന് നേരെയാണ് ആക്രമണമുണ്ടായത്.
സൗദി പൗരൻ ഗാർഡിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും റിപ്പോർട്ടുകൾ പറയുന്ന.
സംഭവത്തിൽ ഏകദേശം നാൽപത് വയസ്സിനു മുകളിൽ പ്രായമുള്ള സൗദി പൗരനാണ് പിടിയിലായിരിക്കുന്നത്. ഇയാൾ സെക്യൂരിറ്റി ഗാർഡിനെ കുത്തി വീഴ്ത്തുകയായിരുന്നു. പ്രതിക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നു മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു.
കുത്തേറ്റ സെക്യൂരിറ്റി ഗാർഡിനു നിസാര പരിക്കേറ്റിട്ടുള്ളൂവെന്നും ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും ആധികൃതർ അറിയിച്ചു.