റിയാദ്: സൗദിയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് നഗരത്തിന് പത്ത് കിലോ മീറ്റര്‍ തെക്ക് ഭാഗത്തായാണ് നേരിയ ഭൂചലനമുണ്ടായത്. ആളപായമൊന്നുമില്ല എന്നാണ് റിപ്പോര്‍ട്ട്.
റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. 2.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ദേശീയ ഭൂകമ്പ സെന്ററിന് കീഴിലെ നെറ്റ് വര്‍ക്ക് സ്റ്റേഷനിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നാണ് അതോറിറ്റി അറിയിച്ചത്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ ഭൂകമ്പം അനുഭവപ്പെടുന്നത്. മെയ് ഒമ്പതിനും ഇത്തരത്തില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 3.45 തീവ്രത രേഖപ്പെടുത്തിയിരുന്നു.
Discussion about this post