ജിദ്ദ: തൊഴിൽ തട്ടിപ്പും ആളുകളെ കടത്തിക്കൊണ്ടുപോകുന്നതും വഴി തൊഴിലാളികൾ പറ്റിക്കപ്പെടാതിരിക്കാൻ പുതിയ നടപടിയുമായി സൗദി അറേബ്യ. സൗദിയിലെത്തുന്ന വീട്ടുജോലിക്കാരെ തൊഴിലുടമ അഥവാ റിക്രൂട്ടിങ് കമ്പനി ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കണമെന്ന സംവിധാനത്തിനു തുടക്കമായി. ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഇത്തരത്തിൽ തൊഴിലാളിയെ തൊഴിലുടമ നേരിട്ട് സ്വീകരിക്കുന്ന രീതിക്ക് തുടക്കമായത്.
യാത്രാ നടപടികൾ പൂർത്തിയാക്കി ഇവരെ സ്വീകരിക്കേണ്ടതും യാത്രയാക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. തൊഴിൽ തട്ടിപ്പ് ഇല്ലാതാക്കാനുള്ള സംവിധാനം നേരത്തെ തന്നെ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നേരത്തേ നടപ്പാക്കിയിരുന്നു. മറ്റു വിമാനത്താവളങ്ങളിലും ഉടൻ നടപ്പാക്കുകയാണ് ലക്ഷ്യം ഇതിന്റെ ഭാഗമായാണ് കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലും രീതി കൊണ്ടുവന്നിരിക്കുന്നത്.