മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് 16 പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മരണസംഖ്യ 1190 ആയി. പുതുതായി 422 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,13,354 ആയി ഉയര്‍ന്നു.
അതേസമയം പുതുതായി 390 പേര് കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 99,668 ആയി. 87.9 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 439 കൊവിഡ് ബാധിതരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 182 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
Discussion about this post