ദമ്മാം: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസ് ബാധിച്ച് ഇതിനോടകം നിരവധി മലയാളികളാണ് പ്രവാസലോകത്ത് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം ആലംകോട് അല്‍ ഹിബയില്‍ അമീര്‍ ഹംസ ആണ് മരിച്ചത്.
അമ്പത്തിയഞ്ച് വയസ്സായിരുന്നു. ദമ്മാമില്‍ വെച്ചായിരുന്നു അന്ത്യം. പനിയും ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് അമീര്‍ ഹംസയെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹം അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ജീവന് രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. അമീര്‍ ഹംസ ആറ് മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഖബറടക്കുന്നതിനുള്ള നടപടികള്‍ സാമൂഹിക പ്രവര്ത്തകന് നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭാര്യ – റസീന ബീവി, മക്കള്‍ – റഫിനാസ്, റാഷ.
Discussion about this post