ദുബായ്: മസാജിന് വേണ്ടി 50 ദിര്‍ഹം മുടക്കി പോയ ഇന്ത്യാക്കാരനെ ഇരുമ്പ് ദണ്ഡിന് അടിച്ച് വീഴ്ത്തി 1,10,000 ദിര്‍ഹം കവര്‍ന്നു. 28 വയസുള്ള ഇന്ത്യക്കാരനാണ് പണം നഷ്ടമായത്. നാഇഫ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടപടികള്‍ കഴിഞ്ഞ ദിവസം കോടതിയെത്തിയപ്പോഴാണ് സംഭവം പുറം ലോം അറിഞ്ഞത്. നാഇഫിലെ ഇലക്ട്രോണിക് കടകളില്‍ നിന്ന് ചില സാധനങ്ങള്‍ വാങ്ങുന്നതിനായി തൊഴിലുടമ ഇയാളുടെ പക്കല്‍ 1,10,000 ദിര്‍ഹം കൊടുത്തയച്ചു.
ഇത് ഷോള്‍ഡര്‍ ബാഗില്‍ ഇട്ടശേഷം റോഡിലൂടെ നടക്കുന്ന സമയത്ത് ഗോള്‍ഡ് സൂഖിന് സമീപത്ത് വെച്ച് 49കാരിയായ അസര്ബൈജാന് സ്വദേശിനി ഇയാളെ സമീപിക്കുകയായിരുന്നു. 50 ദിര്‍ഹത്തിന് ഇവര്‍ മസാജ് വാഗ്ദാനം ചെയ്യുകയും നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ അയാള്‍ സമ്മതം മൂളുകയായിരുന്നു. തുടര്‍ന്ന് സ്ത്രീയ്ക്കൊപ്പം അവരുടെ സ്റ്റുഡിയോ ഫ്ലാറ്റില്‍ എത്തുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്കി.
വസ്ത്രം മാറിയ ശേഷം ഇയാള്‍ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ഇതോടെ യുവതി ബഹളമുണ്ടാക്കി. ഈ സമയം വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന 39 വയസുള്ള മറ്റൊരാള്‍ സ്ഥലത്തെത്തി. ഇരുമ്പ് വടികൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ബാഗിലുണ്ടായിരുന്ന പണം ഇവര്‍ കൈക്കലാക്കി. ഇയാളെ വീടിനുള്ളില്‍ തന്നെ പൂട്ടിയിട്ടിട്ട് ഇരുവരും രക്ഷപെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. ഇയാളുടെ ബാഗ് പോലീസ് സംഘം കണ്ടെടുത്തെങ്കിലും 10 ദിര്‍ഹം മാത്രമാണ് അതിലുണ്ടായിരുന്നത്.
ഈ ഫ്ലാറ്റ് വേശ്യാവൃത്തിക്ക് ഉപയോഗിച്ചിരുന്നതാണെന്ന് പോലീസ് പറയുന്നു. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍, യുവാവ് സ്ത്രീയ്ക്കൊപ്പം കെട്ടിടത്തിനുള്ളിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇയാളെ ആക്രമിച്ച ശേഷം ഇരുവരും തൊട്ടടുത്ത കെട്ടിടത്തിന് മുകളിലേക്ക് ചാടുകയും അവിടെ നിന്ന് സ്റ്റെപ്പ് വഴി താഴേയിറങ്ങി രക്ഷപെടുകയും ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിന്റെ വിചാരണ ഡിസംബര്‍ 20ലേക്ക് മാറ്റിവെച്ചു.
Discussion about this post