റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് ഒരു മലയാളിക്ക് കൂടി പ്രവാസലോകത്ത് ദാരുണാന്ത്യം. വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. വെന്നിയൂര്‍, കരുമ്പില്‍ സ്വദേശിയായ കാട്ടിക്കുളങ്ങര റഫീഖ് ആണ് മരിച്ചത്.
നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് 25 ദിവസത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം മൂര്‍ച്ഛിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച ജിദ്ദ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ജിസാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അല്‍ഹസ്മി സൂപ്പര്‍ മാര്‍ക്കറ്റില്‍ പര്‍ച്ചേസിങ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 12 വര്‍ഷത്തോളമായി പ്രവാസിയാണ്. പിതാവ്: അബ്ദുറഹിമാന്, മാതാവ്: ഫാത്വിമ, ഭാര്യ: റഷീദ, മക്കള്‍: റഷാദ്, റാഷിഖ്, റജീഅ, റൈഫ.
Discussion about this post