റിയാദ്: സൗദിയില്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയങ്ങളിലെ വിവിധ തസ്തികകളില്‍ സ്ത്രീകളെ നിയമിക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം. മന്ത്രാലയത്തിലെ പ്രബോധകര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ഓഫീസ് ജീവനക്കാര്‍ എന്നീ നാല് തസ്തികകളിലായിരിക്കും സ്ത്രീകളെ നിയമിക്കുകയെന്ന് ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് വ്യക്തമാക്കി.
സൗദിയിലെ വിവിധ മേഖലകളില്‍ വനിതകളെ നിയമിക്കുന്നതിനോടനുബന്ധിച്ചാണ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലും വനിതകള്‍ക്ക് നിയമനം നല്‍കുന്നതെന്നും തുടക്കത്തില്‍ റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നീ മൂന്നു ശാഖകളിലാകും ആദ്യ നിയമനമെന്നും അദ്ദേഹം പറഞ്ഞു. ഏറെ വൈകാതെ തന്നെ ഇത് എല്ലാ പ്രവിശ്യകളിലും വ്യാപിപ്പിക്കുമെന്നും ശരീഅത്തിന് നിരക്കാത്ത തെറ്റായ മതവിധികള്‍ നല്‍കുന്നവരെ വിലക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.